Saturday, March 31, 2012

ചോക്ക്…..



ശരി തെറ്റുകൾക്കിടയിൽ
അതിർത്തി വരച്ച് വരച്ച്
തേഞ്ഞു തുടങ്ങിയിരിക്കുന്നു,
ആയുസ്സിന്റെ ചോക്കു കഷ്ണം!!!
ഇനി ബാക്കിയുള്ള
ഈ ഒരു “ഇത്തിരി” കൊണ്ടെങ്കിലും
വരയ്ക്കട്ടെ ഞാൻ
എന്റെ പൂക്കളും പൂമ്പാറ്റകളും
മുന്തിരി വീഞ്ഞിൽ
കുതിർന്ന് കറുത്ത
ഒരു രാത്രിയും
അതിൽ നുരഞ്ഞു പൊന്തിയ
നക്ഷത്രങ്ങളും..

No comments:

Post a Comment