Thursday, May 5, 2011

കുട്ടിക്കളികൾ



                 
നീ..
എന്റെ വീട്ടുമുറ്റത്തെ
ചെമ്പകച്ചോട്ടിൽ
നമ്മൾ
കണ്ണു കെട്ടി കളിക്കുമ്പോൾ
കളി മതിയാക്കി
എന്നോടു പറയാതെ
അപ്പുറത്തെ കണ്ടത്തിൽ
കഞ്ഞീം കറീം വെച്ചു കളിക്കാൻ പോയി..
ഞാൻ.
നീ മുറുക്കിക്കെട്ടിയ കെട്ടിനുള്ളിൽ
ഇറുക്കിയടച്ച കണ്ണുകളിൽ
ഉറച്ചു പോയ ഇരുട്ടുമായി
ഇപ്പോളും
കാറ്റിൽ കൈകൾ വീശി
നിന്നെ തിരഞ്ഞുകൊണ്ടേയിരിക്കുന്നു…………

1 comment:

  1. കൊള്ളാലോ വീഡിയോന്‍...
    ഫോളോ ചെയ്തു.. ഇനി കൊട്ടിക്കോളം..

    ReplyDelete