Saturday, October 22, 2011

നീയും സിഗരറ്റും…



ബുദ്ധി ഉറയ്ക്കാത്ത പ്രായത്തിൽ,
വെറും തമാശയ്ക്ക്
കൊളുത്തിയതാണ്        
ഒരറ്റത്ത്
സിഗററ്റിൽ തീയും,
പ്രണയത്തിൽ നീയും!!!
പക്ഷെ
പിന്നെ അത് നീറിനീറി-
പ്പടരുകയായിരുന്നു.
ലഹരിയായ്
ചുറ്റി വരിയുകയായിരുന്നു.
ചുരുളുകളായും വളയങ്ങളായും
രൂപങ്ങളില്ലാതെയും
കാറ്റിൽ അങ്ങനെ പാറിനടന്നു,
എത്രയോ പുകയും സ്വപ്നങ്ങളും!
അവസാനം
ആയുസ്സ് എത്താതെ
എന്നെ കൊന്നു കളഞ്ഞിട്ടും
എന്റെ ഉള്ളിലെ ചുവപ്പുകളിൽ
ഇപ്പോളും പറ്റിപ്പിടിച്ചു നിൽക്കുന്നു,
എത്ര തുടച്ചിട്ടും പോവാത്ത
കറുത്ത കറയായ്
രണ്ടും.!!!

2 comments:

  1. സിഗററ്റിൽ തീയും, പ്രണയത്തിൽ നീയും -അത് നീറിനീറിപ്പടരുകയായിരുന്നു. ലഹരിയായ് ചുറ്റി വരിയുകയായിരുന്നു.

    സാധാരണ ഗതിയില്‍ ഡോക്ടര്‍മാരും,ശാസ്ത്ര പണ്ഢിതരം കറുത്ത കറകളുടെ ശാസ്ത്രതത്വങ്ങള്‍ക്കപ്പുറം പോവാറില്ല.ഡോക്ടര്‍ കവിയായപ്പോള്‍ (അതോ കവി ഡോക്ടറായതോ!?) ഇതിനൊക്കെ മറ്റ് അര്‍ത്ഥതലങ്ങളുണ്ടാവുന്നു.

    നന്നായി എഴുതി ഡോക്ടര്‍.

    ReplyDelete
  2. ശരിയാണ്, ഇപ്പോളും നീറി നീറി കിടക്കുന്നു... ഒഴിവാക്കാനാവാതെ...

    ReplyDelete