Wednesday, March 23, 2011


പപ്പേട്ടൻ......


(സമർപ്പണം: കോളേജ് കാന്റീനുകളിൽ വിശപ്പ് വിളക്കിച്ചേർക്കുന്ന സ്നേഹത്തിന്റെ കണ്ണികൾക്ക്.....)

അവളെ വീഴ്ത്തണം.
കൂടിയാലോചിക്കാൻ ഇരുന്നപ്പോൾ
വിളിച്ചു പറഞ്ഞു ...........
പപ്പേട്ടാ…… 4 ചായ…..strong.”



വൾ വീണു.
പ്രണയം പകുക്കാൻ ഇരുന്നപ്പോൾ
വിളിച്ചു പറഞ്ഞു .......
പപ്പേട്ടാ…… 2 ചായ…..light…മധുരം കൂട്ടി.”




അവളുടെ കല്ല്യാണം.
അവളുടെ മാത്രം കല്ല്യാണം. 
മുഹൂർത്തത്തിന്റെ നേരം 
ഒന്നു കടന്നു കിട്ടാൻ ഇരുന്നപ്പോൾ
വിളിച്ചു പറഞ്ഞു .......
പപ്പേട്ടാ…… 1 ചായ…..കട്ടൻ”


അപ്പോൾ അടുത്ത മേശയിൽ
അവളെ വീഴ്ത്തണം.
കൂടിയാലോചിക്കാൻ ഇരുന്നപ്പോൾ
വിളിച്ചു പറഞ്ഞു .....
പപ്പേട്ടാ…… 4 ചായ…..strong.”
അറിയാതെ വന്നു പോയ ചിരി ഒളിപ്പിച്ച് പപ്പേട്ടൻ അടുക്കളയിലേക്ക്……

3 comments:

  1. നന്നായി!
    പപ്പേട്ടാ...ഒരു ഡബിള്‍ സ്ട്രോങ് ചായ!മനുവിന്!

    ReplyDelete
  2. ചായയുടെ വകഭേദം...... ജീവിതത്തിന്റെ നിറച്ചാര്‍ത്തുകള്‍ക്കനുസരിച്ച് മാറുന്ന ടേസ്റ്റ്...നല്ല ആശയം

    ReplyDelete
  3. കൊള്ളാം മനു, അങ്ങനെ കുറെ ചായ കുടിച്ചു കാണുമല്ലോ അല്ലെ, ഞങ്ങള്‍ ഉള്ളപ്പോള്‍ ഒരു ചന്ദ്രേട്ടനായിരുന്നു.....

    ഭാവുകങ്ങള്‍ ....

    www.kuttikkattoor.blogspot.com

    ReplyDelete