Wednesday, April 13, 2011

Oh… Sachin…..ഭാരതത്തിന്റെ മണ്ണി പിറന്ന ഒരു പുൽക്കൊടി പോലും അഭിമാനത്തോ‍ടെ അല്ലെങ്കിൽ ഒരല്പം അഹങ്കാരത്തോടെ തന്നെ പറയുന്ന പേര്. സച്ചിൻ രമേഷ് ടെണ്ടുൽക്കർ. ഹെൽമറ്റിൽ ത്രിവർണ്ണ പതാകയുടെ നെറ്റിപ്പൊട്ടും തൊട്ട് നീ കളത്തിലിറങ്ങുമ്പോൾ ഏതൊരു പന്തേറുകാരനേയും പോലെ ചരിത്രവും നിന്റെ പ്രതിഭയ്ക്കു മുന്നിൽ തോൽവി സമ്മതിക്കുന്നു. ആ ബാറ്റിൽ നിന്നും ഉതിരുന്ന ഓരൊ സ്റ്റ്ട്രയിറ്റ് ഡ്രൈവും പാഡിൽ സ്വീപ്പും തിരുത്തപ്പെടാൻ ഇടയില്ലാത്ത റെക്കോർഡുകളായി പരിണമിക്കുന്നതും അതു കൊണ്ടു തന്നെ.. കഴിഞ്ഞ 20 വർഷങ്ങൾ 2 മുഴം നീളമുള്ള ഇംഗ്ലീഷ് വില്ലോ കൊണ്ട് വെയിലിനു പോലും നീ തീ പിടിപ്പിച്ച പകലുകൾ. ഫ്ലഡ് ലൈറ്റുകൾക്കു നടുവിൽ ഉറഞ്ഞാടിയ വിസ്മയ രാവുകൾ. എല്ലാം പ്രാണൻ പോലെ നെഞ്ചേറ്റിയോമനിക്കുന്ന ഒരു ജനതയുടെ ആത്മാവിന് ഇങ്ങനെയേ മന്ത്രിക്കാനാകൂ……. “ ബ്രാഡ്മാ‍നും റിച്ചാർഡ്സും മുപ്പത്തിമുക്കോടി ദൈവങ്ങളും പൊറുക്കുക..ഭൂലോകത്തിന്റെ ഈ ഒരു കളിവട്ടത്തിൽ... ഈയൊരു പച്ചപ്പരപ്പിൽ... ഞങ്ങൾക്ക് ഇവനാണ് ദൈവം ഇവനാണ് ദൈവം.. ”   

1 comment:

  1. Sachin::::: he took his bat to play the cricket and never use his tongue.. he nod his head to the ground ... but people see him in the sky..he say thanks to god and done charity silently. he never boasts.. when some try to provoke.. he replied with his bat... ussain bolt the fastest sprinter a fan of him .. michael shoomakker watches this little guy... the first human who get double century is Sewag.. the first one by God himself...a Big Hug Sachin...

    ReplyDelete