Sunday, July 3, 2011

റബ്ബർ…



ഞാൻ റബ്ബർ
പിറന്നു വീഴുന്ന കുഞ്ഞിന്റെ ഇളം ചൂടുള്ള മൂത്രം നനയുന്ന ഷീറ്റായി ശൈശവം.!!!
കാറ്റത്ത് വെറുതെ പാറി ഒരു കാരണവും കൂടാതെ പൊട്ടിപ്പോകുന്ന ബലൂണായി ബാല്യം. പൊട്ടിയ ബലൂൺ കഷ്ണങ്ങൾ കൈവെള്ളയിലെ വിയർപ്പിൽ ഉരച്ച് അലോസരപ്പെടുത്തി ഒച്ചയുണ്ടാക്കുന്ന കുമിളകളായി അതിന്റെ അനുബന്ധം..
ആരോ വരുത്തിയ തെറ്റുകൾ മായ്ക്കാൻ ശരികേടുകൾക്കു മേലെ സ്വയം ഉരഞ്ഞുരഞ്ഞു തേയുന്ന വിദ്യാഭ്യാസ ജീവിതം..!!!
നാറുന്ന ഉമിനീരിൽ കുളിച്ച്, കൂർത്ത പല്ലുകൾക്കിടയിൽ ഞെരിഞ്ഞ്, രൂപങ്ങൾ എല്ലാം നഷ്ടപ്പെട്ട് ഒടുവിൽ കഫം കണക്കെ നീട്ടിത്തുപ്പുന്ന ച്യൂയിംഗ് ഗമ്മായി  കൌമാരം!!!
യോനീ നാളത്തിൽ ആൺപെൺ സ്രവങ്ങൾക്കിടയിൽ (രണ്ട് തലമുറകൾക്കിടയിൽ) ഒരു മതിലായ്, ശല്ല്യമായ് യൌവ്വനം.!!!
ഒടുവിൽ വാർദ്ധക്യം... തേഞ്ഞ് തേഞ്ഞ് കാലിലെ അഞ്ചു വിരലും ഉപ്പൂറ്റിയും നീല നിറമായ് തെളിഞ്ഞു കാണുന്ന ഹവായി ചെരുപ്പിൽ!!!
                തുറന്നു പറയട്ടെ. ഈ വേഷപ്പകർച്ചകളിലൊന്നും വേദന തോന്നിയിട്ടില്ല, ഒരൊറ്റ തവണ പോലും.
                 പക്ഷെ.. വർത്തമാന പത്രത്തിലെ താളുകൾ മുഴുവനും കലക്കിക്കുടിച്ചിട്ടും, വാർത്താച്ചാനലുകളിലെ ഫ്ലാഷ് ന്യൂസുകൾക്കു മുന്നിൽ കണ്ണും മിഴിച്ചിരുന്നിട്ടും പിന്നെയും മൂടിപ്പുതച്ചുറങ്ങാൻ കഴിയുന്ന ഇന്നത്തെ ഒരു ശരാശരി  ‘സമൂഹ ജീവി’യെ നോക്കി ആരോ ചോദിക്കുന്നതു കേട്ടു “നിന്റെയൊക്കെ നട്ടെല്ല് റബ്ബറാണോ???”
   അതു കേട്ടപ്പോൾ എനിക്കു ആദ്യമായ് അറപ്പു തോന്നി.. എന്നോടു തന്നെ..
“ ക്ഷമിക്കണം സാർ ഇല്ല! ഞങ്ങൾ അത്രക്കൊന്നും തരം താണു പോയിട്ടില്ല!!!!!”

9 comments:

  1. നല്ല ഒരു തീം..
    നല്ല അവതരണം..
    ഇഷ്ടപ്പെട്ടു..

    അഭിനന്ദനങ്ങള്‍..

    ReplyDelete
  2. പുതുമയുള്ള ആശയം.പുതുമയുള്ള ഭാഷ.ഇഷ്ടപ്പെട്ടു.

    ReplyDelete
  3. a human side of Rubber.. but I think some humans have a rubberside too.. they erased some thing from some ones life... some other rubber behaviour loose their edges with the friction of hardness.. without erasing wat should be erased...

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. How did i miss it??

    Manu... jeevan vaykkunna nirjjeevathakal!!! nannayittund.

    ReplyDelete