സൂര്യൻ...
അതിരാവിലെ,
ഒരു തീവണ്ടിപ്പാളത്തോട്
കഴുത്ത് ചേർത്തു വെച്ച് കിടന്നു
ആരും ചോദിച്ചില്ല,
“എന്താ കാര്യം?” എന്ന്…
“എന്താ കാര്യം?” എന്ന്…
പിടിച്ചെഴുന്നേൽപ്പിക്കാനും പോയില്ല
ഉച്ചയ്ക്ക്,
ഒരു പകലിന്റെ പൊക്കത്തിൽ നിന്നും
താഴോട്ട് ചാടിച്ചാകുമെന്ന് പറഞ്ഞു.
ആരും ഗൌനിച്ചില്ല.
സന്ധ്യയിൽ…
കൈത്തണ്ടയിലെ
ഞരമ്പ് മുറിച്ചപ്പോൾ
ചുവന്നു പോയ
ആകാശം നോക്കി
“റിയലി റൊമാന്റിക്“ എന്നു മന്ത്രിച്ച
മനസ്സുകളോട്
പിന്നൊന്നും പറയാൻ നിക്കാതെ
കാഷായം പുതച്ച്
കടലാഴങ്ങളിൽ തീർത്ഥാടനം പോയി…!!!
പിന്നെ…
ഏതോ തീരത്തടിഞ്ഞ
ഏതോ തീരത്തടിഞ്ഞ
അഴുകിയ ജഡത്തിൽ
ഇങ്ങനെയൊരു
കുറിപ്പുണ്ടായിരുന്നത്രേ….
“ഇവിടത്തെ ഇരുട്ടിനോട്
“ഇവിടത്തെ ഇരുട്ടിനോട്
മത്സരിക്കാൻ വയ്യ…
തോറ്റു പിന്മാറുന്നു…!!!”
No comments:
Post a Comment