
ഞാൻ
നിറമുള്ള ചിത്രങ്ങൾ
വരച്ചു കൂട്ടിയ
വരയിടാത്ത നോട്ടുപുസ്തകം
“BE”, “PRACTICAL” എന്ന
“BE”, “PRACTICAL” എന്ന
രണ്ട് പാറക്കല്ലുകൾ
കൂട്ടിയുരച്ചു തെറിച്ച തീപ്പൊരിയിൽ
കത്തിച്ചു കളഞ്ഞ കൂട്ടുകാരിക്ക്…
എന്റെ മുനയൊടിഞ്ഞ കളർ പെൻസിൽ
സമ്മാനം….!
പിന്നെയും…
എന്റെ ഭ്രാന്തിന്റെ ദ്രുപദിന്
കൂട്ടിരിക്കാൻ വന്ന
ദിക്കറിയാപ്പക്ഷികൾക്ക്
ഉണങ്ങി ഒടിയാറായ
ഒരു ചില്ല
സമ്മാനം…!
എന്നോ
പെയ്തു മടുത്ത്
തോർന്ന മഴയ്ക്ക്
നെഞ്ചിലത്തുമ്പിൽ നിന്നും
ഊർന്നു വീണ്
മണ്ണിൽ ചിതറാത്ത
കണ്ണീർമണി
സമ്മാനം…!
ഇന്നലെയുടെ മുറ്റത്ത്
ഉടുപ്പിടാതെ ഓടിക്കളിക്കുന്ന
ചിന്തകൾക്ക്
ഈ കവിത തന്നെ
സമ്മാനം…!!!
No comments:
Post a Comment